നാട്ടിൽ ചോരപ്പുഴയൊഴുക്കാൻ യുഡിഎഫ്‌ ഗൂഢാലോചന: എ വിജയരാഘവൻ

കൊയിലാണ്ടി> തെരഞ്ഞെടുപ്പിനുമുമ്പ് അക്രമം അഴിച്ചുവിട്ട് സംസ്ഥാനത്ത് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് കെ
എസ്യു അക്രമസമരം അരങ്ങേറിയത്. യുഡിഎഫ് ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയും. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്സി റാങ്ക് ഹോൾഡർമാരെ സഹായിക്കാനല്ല പന്തൽ കെട്ടി യൂത്ത് കോൺഗ്രസ് ഇരിക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് മുന്നേറുന്ന എൽഡിഎഫ് സർക്കാരിനെതിരെ മറ്റൊന്നും യുഡിഎഫിന് പറയാനില്ല. അതുകൊണ്ട് ഇടതുപക്ഷ മുന്നേറ്റം തടയാൻ ഹീനമാർഗം ഉപയോഗിക്കുന്നു. തിരുവനന്തപുരത്ത് ആസൂത്രിത കലാപത്തിനും ജില്ലകളിൽ അനുബന്ധ കലാപത്തിനുമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കലാപം അഴിച്ചുവിട്ട് എൽഡിഎഫിന്റെ ഭരണത്തുടർച്ച തടയാനാവില്ല.

അക്രമവും കൊലപാതകവും സംഘടിപ്പിക്കുന്നവരെ തീറ്റിപ്പോറ്റുന്ന സംഘടനയാണ് കോൺഗ്രസ്. ഗ്രൂപ്പ് തിരിഞ്ഞ് കൊലപാതകം വരെ ഇവർ നടത്തുന്നു. അക്രമസമരത്തിൽനിന്ന് പിന്മാറി ജനാധിപത്യ മാർഗത്തിലേക്ക് യുഡിഎഫ് തിരിച്ചുവരണം.പെട്രോൾ വില100 രൂപയിലേക്കും പാചകവാതകവില 1000ലേക്കും കുതിക്കുകയാണ്. റവന്യൂ കമ്മി കുറയ്ക്കനാണ് വില വർധിപ്പിക്കുന്നത്. യുഡിഎഫ് അക്രമങ്ങൾക്കും ഇന്ധനവില വർധനക്കും എതിരെ
സിപിഐ എമ്മും എൽഡിഎഫും സമാധാനപരമായി പ്രതിഷേധം ഉയർത്തും.

എൽഡിഎഫ് ജാഥയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞ സർക്കാരിനെ സാധാരണക്കാർ അംഗീകരിക്കുന്നതിന്റെ തെളിവാണ് സ്വീകരണങ്ങൾ. മുഖ്യമന്ത്രി മുൻകൈയെടുത്ത് വയനാട്ടിൽ വിവിധ പദ്ധതികൾ നടപ്പാക്കുകയാണ്. കോഴിക്കോട്ടും വലിയ തോതിൽ വികസനം വന്നു. ഇടതുപക്ഷത്തിനേ വികസനത്തുടർച്ച സാധ്യമാകൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കയാണ്

വർഗീയതയോട് വ്യക്തമായ നിലപാട് ഇല്ലാത്തവരാണ് യുഡിഎഫുകാരെന്ന് ചോദ്യത്തിന് മറുപടി നൽകി. ഒരു വർഗീയതയോടും സിപിഐ എം സന്ധിചെയ്യില്ല. ഒരു വർഗീയതയെയയും പ്രോത്സാഹിപ്പിക്കാൻ പാടില്ല. യുഡിഎഫ് ഒരു വർഗീയതയോട് സന്ധി ചെയ്യുകയും ഒന്നിനോട് വോട്ട് കച്ചവടം നടത്തുകയും ചെയ്യുകയാണ്. ബിജെപിയിൽ ചേർന്നതിനെ ന്യായീകരിക്കനാണ് ഇ ശ്രീധരൻ എൽഡിഎഫ് ഗവർമെണ്ടിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത്. -പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ചുപറയുന്ന അസത്യങ്ങൾക്ക് മറുപടി പറയാനില്ലെന്നും വിജയരാഘവൻ പറഞ്ഞു. സിപിഎൈ എം ജില്ലാ സെക്രട്ടറി പി മോഹനനും പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bjaWUa

Comments

Archive

Contact Form

Send