കർഷകസമരം: പൊലീസ് വിലക്ക്‌നീക്കണം–ഡിയുജെ
ന്യൂഡൽഹി> സിൻഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കാണാൻ മാധ്യമപ്രവർത്തകരെ അനുവദിക്കാത്ത ഡൽഹി പൊലീസ് നിലപാടിൽ ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്(ഡിയുജെ) പ്രതിഷേധിച്ചു.
മാധ്യമപ്രവർത്തകരുടെ സുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് പൊലീസ് പറയുന്നു. സമരത്തിന്റെ തുടക്കംമുതൽ മാധ്യമപ്രവർത്തകർ സിൻഘു സന്ദർശിച്ച് റിപ്പോർട്ട് ചെയ്യുന്നു. വസ്തുനിഷ്ഠമായ റിപ്പോർട്ടിങ്ങിനു ഭീഷണിയൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ഗ്രാമീണ റോഡുകൾ വഴി 15–-20 കിലോമീറ്റർ അധികം യാത്രചെയ്ത് മാധ്യമപ്രവർത്തകർ കർഷകസമരകേന്ദ്രത്തിൽ എത്തേണ്ട സ്ഥിതിയാണ്.
കർഷകർക്ക് ലഭിച്ചുവന്ന അടിസ്ഥാനസൗകര്യങ്ങൾ അടക്കം പൊലീസ് നിഷേധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യങ്ങളിൽ നിജസ്ഥിതി പുറത്തുകൊണ്ടുവരാനും മാധ്യമങ്ങൾക്ക് പ്രവേശനം നൽകേണ്ടതുണ്ട്. കർഷകസമരം റിപ്പോർട്ട് ചെയ്യുന്നതിനു ഡൽഹി പൊലീസ് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് യൂണിയൻ പ്രസിഡന്റ് എസ് കെ പണ്ഡെയും ജനറൽ സെക്രട്ടറി സുജാത മധോക്കും ആവശ്യപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/3twffUg
Comments