ഘടക കക്ഷികളെല്ലാം എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുന്നു; പാലായില്‍ ജയം ഉറപ്പ്: കാനം

ആലപ്പുഴ > എല്ഡിഎഫിലെ ഘടകകക്ഷികളെല്ലാം മുന്നണിയില് ഉറച്ചു നില്ക്കുകയാണെന്നും
എന്സിപി എല്ഡിഎഫില് തന്നെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആലപ്പുഴയില് മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു. മാണി സി കാപ്പന് പ്രത്യേക പാര്ടിയുണ്ടാക്കിയാണ് യുഡിഎഫിലേക്ക് പോയത്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.

പാലായില് എല്ഡിഎഫ് ജയം ഉറപ്പാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫ് ഒറ്റയ്ക്കാണ് പാലായില് ജയിച്ചത്. അന്ന് എതിര്ത്ത പാര്ടി കൂടി എല്ഡിഎഫിനൊപ്പം ചേര്ന്നതിനാല് ജയിക്കുമെന്ന് പറയാന് വേറൊന്നും ആലോചിക്കേണ്ടെന്നും കാനം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jUJekA

Comments

Archive

Contact Form

Send