എൻഎസ്‌എസ്‌ പറയുന്നതിനൊന്നും മറുപടിപറയാൻ കഴിയില്ലെന്ന്‌ കെ സുരേന്ദ്രൻ


പാലക്കാട്> ശബരിമല വിഷയത്തിൽ എൻഎസ്എസ് പറയുന്നതിനൊന്നും മറുപടി പറയാൻ ബിജെപി എന്ന രാഷ്ട്രീയകക്ഷിക്ക് കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കേന്ദ്രസർക്കാറിന് നിയമം നിർമിക്കാമെന്ന എൻഎസ്എസ് അഭിപ്രായത്തോട് പാലക്കാട്ട് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സുന്ദ്രേൻ. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

ശബരിമല വിഷയത്തിൽ കോൺഗ്രസിന്റേത് വഞ്ചനാപരമായ നിലപാടാണ്. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി ഒന്നും പ്രതകിരിക്കുന്നുമില്ലെന്നും സുരേന്ദൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jLOu9V

Comments

Archive

Contact Form

Send