ആലപ്പുഴയിൽ യുഡിഎഫ് യോഗം ലീഗ് ബഹിഷ്‌കരിച്ചു

ആലപ്പുഴ> കോൺഗ്രസുമായി അകൽച്ച തുടരുന്ന ആലപ്പുഴയിൽ മുസ്ലിം ലീഗ് യുഡിഎഫ് നേതൃയോഗം ബഹിഷ്കരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വി ഡി സതീശൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത യോഗമാണ് ലീഗ് ബഹിഷ്കരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പുകാലത്ത് തുടങ്ങിയ അകൽച്ച ഇതോടെ മൂർഛിച്ചു.

കായംകുളം നഗരസഭ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ പോലും ലീഗിന്റെ സ്ഥാനാർഥിക്ക് കോൺഗ്രസ് വോട്ട് ചെയ്തില്ലെന്നതാണ് പുതിയ പരാതി. ഇവിടെ ലീഗ് പ്രതിനിധി തോറ്റു. ബിജെപി ജയിച്ചു. ഇക്കാര്യമടക്കം ഉന്നയിച്ചിട്ടും കോൺഗ്രസ് നേതൃത്വം ചർച്ചചെയ്യാൻ കൂട്ടാക്കാത്തതും പ്രകോപന കാരണമായി.

നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ സീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസ് ചർച്ചയ്ക്കുപോലും എടുക്കുന്നില്ലെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. ജില്ലാ പഞ്ചായത്തിലടക്കം മത്സരിക്കാൻ സീറ്റ് അനുവദിക്കാത്തതും ലീഗിന്റെ അമർഷത്തിന് കാരണമായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jtf3Rm

Comments

Archive

Contact Form

Send