ചേകന്നൂർ മൗലവിയുടെ മകൻ അജ്‌മാനിൽ കോവിഡ് ബാധിച്ച് മരിച്ചു
തിരൂർ> കൊല്ലപ്പെട്ട മതപണ്ഡിതൻ ചേകനൂർ മൗലവിയുടെ മകൻ തിരൂർ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) കോവിഡ് രോഗത്തെ തുടർന്ന് അജ്മാനിൽ മരിച്ചു.
ഒരാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്.അജ്മാൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അജ്മാനിൽ അവന്റിസ് ജനറൽ മെയിന്റനൻസ് കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
മാതാവ്: പറവണ്ണ സ്വദേശി സുബൈദ. ഭാര്യ: താനൂർ മൂലക്കൽ സ്വദേശി ലീന. മക്കൾ :അൽവിന, അമേന. സഹോദരങ്ങൾ : പികെ യാസർ (ഷാർജ), ഫഹദ് (ഖത്തർ), ഫിയാസ് (ഖത്തർ ദോഹ ). മയ്യത്ത് ഖബറടക്കം അജ്മാൻ ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/37mpvoV
Comments