കെ എം ഷാജിയുടെ പ്ലസ്ടു കോഴ: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുത്തു

കോഴിക്കോട് > പ്ലസ്ടു സ്കൂള് കോഴക്കേസുമായി ബന്ധപ്പെട്ട് ചാര്ട്ടേര്ഡ് അക്കൗണ്ടന്റില് നിന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു. കെ എം ഷാജിയുടെ ഭാര്യ കെ എം ആശയ്ക്ക് ഭൂമി വിറ്റ ചാര്ട്ടേര്ഡ് അക്കൗണ്ടന്റ് എന് എം മാത്യുവിനെയാണ് ഇഡി വിളിച്ചുവരുത്തി മൊഴിയെടുത്തത്.

കോഴിക്കോട് മാലൂര്ക്കുന്നിലെ ഭൂമി ഇയാളില് നിന്നാണ് ആശയുടെ പേരില് വാങ്ങിയത്. ഭൂമി വില കുറച്ചുകാണിച്ചാണ് വാങ്ങിയതെന്ന് ആക്ഷേപമുയര്ന്നിരുന്നു. ഇതിലെ പൊരുത്തക്കേടുകള് ഇഡിയും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളുടെ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല് ആളുകളെ ചോദ്യം ചെയ്തുവരികയാണ്.




Credits Kerala || Deshabhimani ​Online ​News https://ift.tt/3pJbB7l

Comments

Archive

Contact Form

Send