ബിഡിജെഎസ‌് പിളർന്നിട്ടില്ല: തുഷാർ വെള്ളാപ്പള്ളി


ചേർത്തല> ബിഡിജെഎസ് പിളർന്നുവെന്ന വാർത്ത തെറ്റെന്നും യുഡിഎഫ് താൽപ്പര്യത്തോടെ നേരത്തെ രാജിവച്ച ചിലരാണ് പിന്നിലെന്നും തുഷാർ വെള്ളാപ്പള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച അത്രയും നിയമസഭാ സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജയസാധ്യതയില്ലാത്ത സീറ്റുകളാണ് ബിജെപി ബിഡിജെഎസിന് നൽകിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്പൈസസ് ബോർഡ് ചെയർമാൻ ഉൾപ്പെടെ ബിജെപി വാഗ്ദാനംചെയ്ത കേന്ദ്രസർക്കാർ പദവികളിൽ ദിവസങ്ങൾക്കകം തീരുമാനം ഉണ്ടാകും.

എൻഡിഎയിൽ ബിഡിജെഎസ് തുടരും. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്റെ സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rpAm93

Comments

Archive

Contact Form

Send