കത്വഫണ്ട് വെട്ടിപ്പ്: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി കെ സുബൈര് രാജിവെച്ചു; ഫിറോസിനെ രക്ഷിക്കാന്‍ നേതൃത്വം
കോഴിക്കോട് > മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല് സെക്രട്ടറി സി കെ സുബൈര് രാജിവെച്ചു. കത്വ --ഉന്നാവ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് സുബൈറിനെ പ്രതിക്കൂട്ടിലേറ്റാന് യൂത്ത് ലീഗിലെ ഒരുവിഭാഗം ബോധപൂര്വ്വം ശ്രമിക്കുന്നതിന്റെ തുടര്ച്ചയാണ് രാജി.
സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസടക്കം വെട്ടിപ്പിന് നേതൃത്വം നല്കിയ പ്രധാനികളെ നേതൃത്വം രക്ഷിക്കയാണെന്ന് ആരോപണമുണ്ട്. ഗ്രൂപ്പിസത്തിന്റെ ഭാഗമായി സുബൈറിനെ ബലിയാടാക്കി തെരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മറ്റു ചില പരാതികള് കൂടി പാര്ടി നേതൃത്വം സുബൈറിനെതിരെ ഉയര്ത്തിക്കൊണ്ടുവന്നതായാണ് സൂചന.
യൂത്ത് ലീഗിലെ ഒരുവിഭാഗം മുതിര്ന്ന ലീഗ് നേതാക്കളുമായി ചേര്ന്ന് ആവിഷ്കരിച്ച തന്ത്രത്തിന്റെ ഭാഗമാണ് ഒഴിവാക്കല് നീക്കം. ഗൂഢാലോചന തിരിച്ചറിഞ്ഞ് സുബൈര് രാജിവെച്ചതായാണ് വിവരം. ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ്തങ്ങള്ക്ക് രാജി കൈമാറിയതായാണ് അറിവ്.
അതേസമയം ഇതേപ്പറ്റി സുബൈറിന്റെയൊ മറ്റ് യൂത്ത് ലീഗ് നേതാക്കളുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.
Credits Kerala || Deshabhimani Online News https://ift.tt/2ZBTLrx
Comments