ഐടി, ഐടി അനുബന്ധ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി

തിരുവനന്തപുരം > ഐടി, ഐടി അനുബന്ധ മേഖലയില് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന് സർക്കാർ തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പ് കേരള ഷോപ്പ്സ് ആന്ഡ് കമേഴ്സ്യൽഎസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമബോര്ഡിനായിരിക്കും. പെന്ഷന്, കുടുംബപെന്ഷന്, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ആനുകൂല്യം എന്നിവയാണ് ഈ പദ്ധതിയില് വിഭാവനം ചെയ്തിട്ടുള്ളത്.

പത്ത് ജീവനക്കാരില് താഴെയുള്ള ഐടി സംരംഭകരെയും ഈ പദ്ധതിയില് ഉള്പ്പെടുത്തും. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ ഐടി അനുബന്ധ ജീവനക്കാര് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ജീവക്കാരും കുടുംബാംഗങ്ങളും ക്ഷേമനിധിയുടെ പരിധിയില് വരും. 18-നും 55-നും ഇടയ്ക്ക് പ്രായമുള്ളവര്ക്കാണ് അംഗത്വത്തിന് അര്ഹത.



Credits Kerala || Deshabhimani ​Online ​News https://ift.tt/2NWHStH

Comments

Archive

Contact Form

Send