കുഞ്ഞാലിക്കുട്ടി ഇന്ന് രാജിവെച്ചേക്കും ; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം
ന്യൂഡൽഹി> മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്സഭാംഗത്വം രാജിവച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പില് സജീവമാകുന്നതിനായി കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് പ്രവർത്തനം മാറ്റുമെന്ന സൂചനകൾക്കിടെയാണ് രാജിവാർത്ത. പാർടി തീരുമാനിച്ചാൽ നിയമസഭയിലേക്ക് മത്സരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാണക്കാട് ഇന്നലെ ചേർന്ന യോഗത്തിൽ കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് വിജയിച്ച് എം എൽ എയായ കുഞ്ഞാലിക്കുട്ടി 2019 എംഎൽഎ സ്ഥാനം രാജിവച്ചാണ് മലപ്പുറത്ത് നിന്ന് ലോകസഭയിലേക്ക് മത്സരിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/2YFZbBm
Comments