ഉദുമ എംഎൽഎയെ കൊല്ലുമെന്ന് പറഞ്ഞ് കോൺഗ്രസ് പ്രകടനം; പൊലീസിൽ പരാതി നൽകി
ഉദുമ > കല്യോട്ട് നടത്തിയ പ്രകടനത്തിൽ കോൺഗ്രസുകാർ തനിക്കെതിരെ കൊലവിളി നടത്തിയതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ കുഞ്ഞിരാമൻ എംഎൽഎ മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകി. എംഎൽഎയെ കൊല്ലുമെന്നും നാളുകൾ എണ്ണപ്പെട്ടെന്നുമാണ് പ്രകടനക്കാർ പ്രഖ്യാപിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ സുധാകരൻ എംപി, കാസർകോട് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പരസ്യമായ കൊലവിളി. അസഭ്യവർഷവുമുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കലാപമുണ്ടാക്കാനുള്ള ഗൂഢനീക്കമാണ് ഇതിനുപിന്നിലെന്ന് പരാതിയിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3k6NMV4
Comments