താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിരോധിക്കുന്ന നിയമമേത്?; ഹർജിക്കാരോട് ഹൈക്കോടതി
കൊച്ചി > താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിരോധിക്കുന്ന ഏത് നിയമമാണ് നിലവിലുള്ളതെന്ന് വിശദീകരിക്കാൻ ഹൈക്കോടതി. സർക്കാരിനെതിരെ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തവരോടാണ് ഇക്കാര്യം വിശദികരിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചത്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെട്ടുത്തിയ സർക്കാർ നടപടിയിൽ കോടതി ഇടപെട്ടില്ല. ഹർജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
Credits Kerala || Deshabhimani Online News https://ift.tt/3quhaXE
Comments