ബം​ഗാളില്‍ പൊലീസ് നരനായാട്ട് ; ഇന്ന് ഇടതുമുന്നണി ഹര്‍ത്താല്‍


കൊല്ക്കത്ത
ബം​ഗാളിൽ നിയമനങ്ങള് അഴിമതിമുക്തമാക്കണമെന്നും ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് ഒഴിവുകള് നികത്തണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയറ്റ് മാർച്ച് നടത്തിയ ഇടതുപക്ഷ വിദ്യാർഥി, യുവജന സംഘടനാ പ്രവർത്തകരെ വേട്ടയാടി പൊലീസ്. മമതസര്ക്കാരിന്റെ നരനായാട്ടില് പ്രതിഷേധിച്ച് പശ്ചിമബം​ഗാളില് വെള്ളിയാഴ്ച ഇടതുമുന്നണി 12 മണിക്കൂര് ഹര്ത്താലിന് ആഹ്വാനം ചെയ്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള ഇടതുസംഘടനകളുടെ ആഭിമുഖ്യത്തിലുള്ള മാര്ച്ച് കിലോമീറ്റററുകള്ക്ക് അകലെവച്ച് തടഞ്ഞ് പൊലീസ് മര്ദിക്കുകയായിരുന്നു. ചിലരുടെ നില ​ഗുരുതരം. യുവതികളെ അടക്കം അറസ്റ്റ് ചെയ്ത് വാഹനത്തില് കയറ്റി മര്ദിച്ചു. ആശുപത്രിയില് പ്രവേശിപ്പിച്ചവരെ പിന്തുടര്ന്നും മര്ദിച്ചു. എസ് എം ബാനർജി റോഡ്, മൗലാലി, സിയാൾദ എന്നിവിടങ്ങളില് ക്രൂരമര്ദനം നടത്തി. മർദനത്തില് പ്രതിഷേധിച്ച് പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. അതും ബലം പ്രയോഗിച്ച് പൊലീസ് തടഞ്ഞു.

സമീപകാലത്തൊന്നും കൊല്ക്കത്ത ദർശിച്ചിട്ടില്ലാത്ത പൊലീസ് വേട്ടയാണ് അരങ്ങേറിയത്. ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹർത്താലിന് കോൺഗ്രസ് അടക്കമുള്ള കക്ഷികള് പിന്തുണ പ്രഖ്യാപിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/378pK6J

Comments

Archive

Contact Form

Send