കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ചു
കണ്ണൂര്‍ > കുടുംബവഴക്കിനെ തുടന്ന് ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ചു. തോട്ടട സമാജ്വാദി കോളനിയിലെ സ്നേഹ ( ജോണി --34) ആണ് ചൊവ്വാഴ്ച വൈകിട്ടാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.
ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കോര്പറേഷന് കിഴുന്ന ഡിവിഷനില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി സ്നേഹ മത്സരിച്ചിരുന്നു. സുലൈമാന്‍-കൊച്ചമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍:
ജോയി, സൈമണ്‍, സണ്ണി, ഓമന, സാറാമ്മ, സല്‍മ, സിസിലി.
Credits Kerala || Deshabhimani Online News https://ift.tt/3d6dYNQ
Comments