മുനവ്വർ ഫാറൂഖിക്ക് സുപ്രീംകോടതി ജാമ്യം നൽകി
ന്യൂഡൽഹി> തന്റെ ഷോയിൽ ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത്ഷായേയും അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ജയിലിലായിരുന്ന സ്റ്റാൻറ് അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം. ജസ്റ്റിസ് ആർഎഫ് നരിമാൻ, ബിആർ ഗവായ് എന്നിവർ അംഗങ്ങളായ സുപ്രിംകോടതി ബഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്ന് തവണ വിവിധ കോടതികൾ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കേസിൽ കോടതി മധ്യപ്രദേശ് സർക്കാറിന് നോട്ടീസയച്ചു. ഫാറൂഖിക്കെതിരെ യുപി സർക്കാർ പുറപ്പെടുവിച്ച വാറണ്ട് കോടതി സ്റ്റേ ചെയ്തു.
ജനുവരി 28ന് മധ്യപ്രദേശ് ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഫാറൂഖി സുപ്രിംകോടതിയെ സമീപിച്ചത്. കേസിൽ ജാമ്യം നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പരിപാടി മതദ്വേഷം പരത്തുന്നതാണ് എന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ബിജെപി എംഎൽഎ മാലിനി ലക്ഷ്മൺ സിങ് ഗൗറിന്റെ മകൻ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയിൽ ജനുവരി രണ്ടിനാണ് ഫാറൂഖിയും സഹായി നളിൻ യാദവും അറസ്റ്റിലായത്
Credits National || Deshabhimani Online News https://ift.tt/2MUW7yv
Comments