രാജ്യത്തെ വിറ്റുതുലയ്‌ക്കുന്ന ബജറ്റ്: ചെന്നിത്തല
കണ്ണൂർ> രാജ്യത്തെ വിറ്റു തുലയ്ക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോർപറേറ്റുകൾക്കും വൻകിട മുതലാളിമാർക്കും വേണ്ടിയുള്ള ബജറ്റാണിത്. ജനങ്ങളെ മുഴുവൻ ഇത് നിരാശരാക്കി.
എൽഐസിയുടെ 74 ശതമാനം ഓഹരി വിൽക്കാൻ തീരുമാനിച്ച ബിജെപി സർക്കാർ ഇന്ത്യയിലെ പ്രീമിയം പൊതുമേഖലാ സ്ഥാപനം പോലും കോർപറേറ്റുകൾക്കായി
തുറന്നുകൊടുത്തു. യുഡിഎഫ് ഐശ്വര്യ കേരളം യാത്രയുടെ ഭാഗമായി കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേരള ഗവൺമെന്റിന്റെ ശമ്പള കമീഷൻ റിപ്പോർട്ട് ജീവനക്കാരോടുള്ള തട്ടിപ്പാണ്. ജീവനക്കാർക്ക് ഒരു നേട്ടവും ഇതുകൊണ്ടില്ല. പൊലീസുകാരെ പൂർണമായും അവഗണിച്ചു. സ്വർണക്കടത്ത് അന്വേഷണം സിപിഐ എമ്മും ബിജെപിയും ചേർന്ന് അട്ടിമറിച്ചെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന കൂട്ടുകെട്ടിന്റെ ഭാഗമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3pJDHPG
Comments