ഓട്ടോകാസ്‌റ്റിൽ വാഹനചാർജിങ്‌ സ്‌റ്റേഷനായി


ആലപ്പുഴ
ചേർത്തല ഓട്ടോകാസ്റ്റിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനും ബോഗി നിർമാണത്തിനുള്ള ആർക്ക് ഫർണസും ഉദ്ഘാടനംചെയ്തു. രണ്ട് മെഗാ വാട്ടിന്റെ സൗരോർജ പ്ലാന്റിന്റെയും നിർമാണവും തുടങ്ങി. പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ മാസം 20 ലക്ഷമാണ് ഓട്ടോകാസ്റ്റിന് ലാഭിക്കാനാകുക. മന്ത്രി ഇ പി ജയരാജനാണ് പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനംചെയ്തത്.

അനർട്ടിന്റെ സഹായത്തോടെയാണ് ജില്ലയിലെ ആദ്യ ചാർജിങ് സ്റ്റേഷൻ. ഒരേ സമയം മൂന്ന് വാഹനങ്ങൾക്ക് ഇവിടെ ചാർജ് ചെയ്യാനാകും. കൂടാതെ 500 ടണ്ണെന്ന പ്രഖ്യാപിത ഉൽപ്പാദന ലക്ഷ്യത്തിലേക്കും ഓട്ടോകാസ്റ്റ് അടുത്തു. ഡിസംബറിൽത്തന്നെ 400 മെട്രിക് ടൺ ഉൽപ്പാദനം കൈവരിച്ചിരുന്നു. അടുത്ത വർഷംമുതൽ 500 ടണ്ണിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ.

മന്ത്രി തോമസ് ഐസക് അധ്യക്ഷനായി. കാസ്റ്റിങ്ങുകളുടെ കൃത്യത ഉറപ്പാക്കുന്ന കംപ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ മെഷീൻ, ഹൈഡ്രോളിക് പ്രസ്, ട്രാൻസ്ഫോർമറുകൾ എന്നിവ മന്ത്രി പി തിലോത്തമന് ഉദ്ഘാടനംചെയ്തു. ഷോട്ട് ബ്ലാസ്റ്റിങ് മെഷീൻ എ എം ആരിഫ് എംപിയും നോളജ് സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയും ഉദ്ഘാടനംചെയ്തു.

പൊതുമേഖലയുടെ സുവർണകാലം: ഇ പി
സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വളർച്ചയുടെ സുവർണ കാലഘട്ടമാണെന്ന് മന്ത്രി ഇപി ജയരാജൻ. കോവിഡും പ്രളയവും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സ്ഥാപനങ്ങളെ വളർച്ചയിലേക്ക് നയിക്കാൻ സർക്കാരിനായി. വൈവിധ്യവൽക്കരണവും നവീകരണ പ്രവർത്തനങ്ങളുമായി ദക്ഷിണേന്ത്യയിലെ മികച്ച പൊതുമേഖലാ സ്ഥാപനമായി ഓട്ടോകാസ്റ്റ് മാറിയെന്നും ഇ പി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തമാക്കും. അടുത്തവർഷം മുതൽ 500 ടണ്ണിന് മുകളിൽ ഉൽപ്പാദനം തുടർച്ചയായി നടത്താൻ ഓട്ടോകാസ്റ്റിന് സാധിക്കുമെന്നും ഇ പി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3q4TyZC

Comments

Archive

Contact Form

Send