മേജര്‍ രവി കോണ്‍ഗ്രസിലേയ്ക്ക്; തൃപ്പൂണിത്തുറയില്‍ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തു
കൊച്ചി> സംവിധായകന് മേജര് രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്ഗ്രസിലേയ്ക്ക്. കൊച്ചിയില് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിലെ യോഗത്തില് മേജര് രവി പങ്കെടുത്ത് പ്രസംഗിച്ചു
ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാന് കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ പരസ്യമായി അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യ കേരള യാത്രയില് അദ്ദേഹം എത്തിയത്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി മേജര് രവി ആലുവയില് കൂടിക്കാഴ്ച നടത്തിയിരുന്നു
Credits Kerala || Deshabhimani Online News https://ift.tt/3jK4o4w
Comments