നക്‌‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം-മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം > തിരുനെല്ലി കാട്ടില് പൊലീസ് വെടിയേറ്റു മരിച്ച വര്ഗീസിന്റെ സഹോദരങ്ങള്ക്ക് നഷ്ടപരിഹാരം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. വര്ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്ക്ക് സെക്രട്ടറിതല സമിതി ശുപാര്ശ ചെയ്ത 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിക്കാന് തീരുമാനിച്ചത്. 1970 ഫെബ്രുവരി 18-നാണ് വര്ഗീസ് കൊല്ലപ്പെട്ടത്.

വര്ഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്ന്ന് ബന്ധുക്കള് നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്കാനായിരുന്നു ഹൈക്കോടതി നിര്ദേശിച്ചത്. തുടര്ന്ന് സഹോദരങ്ങള് നല്കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZJcTDN

Comments

Archive

Contact Form

Send