സര്‍ദാര്‍ പട്ടേൽ പുറത്ത്‌, മോഡി അകത്ത്‌; മൊട്ടേര സ്‌റ്റേഡിയം നരേന്ദ്ര മോഡി ക്രിക്കറ്റ്‌ സ്‌റ്റേഡിയമാക്കി കേന്ദ്രം

അഹമ്മദാബാദ് > അഹമ്മദാബാദിലെ സര്ദാര് പട്ടേല് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി ബിജെപി സര്ക്കാര്. സര്ദാര് പട്ടേല് ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേര് മാറ്റി നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് പേരിട്ടിരിക്കുന്നത്. 1,10,000 പേര്ക്കിരിക്കാന് കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള് ടെസ്റ്റായിരിക്കും ഇവിടെ ആദ്യമായി നടക്കുക. പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് ഭൂമി പൂജ നടത്തി നവീകരിച്ച മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, കായിക വകുപ്പ് മന്ത്രി കിരണ് റിജ്ജു, തുടങ്ങിയവരും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില് പങ്കെടുത്തു.

സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെതിരെ രൂക്ഷ വിമര്ശനമാണ് ഉയരുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/2ZO3laG

Comments

Archive

Contact Form

Send