ബാലുവിന്റെ മിനിയേച്ചറുകൾ ഒർജിനലിനെ വെല്ലും


കൊല്ലെ/അഞ്ചൽ> ഒറിജിനലിനെ വെല്ലുന്ന രീതിയിൽ കെഎസ്ആർടിസി ബസ്സിന്റെയും ടൂറിസ്റ്റ് ബസിന്റെയും മിനിയേച്ചർ മേക്കിംഗിലൂടെ ശ്രദ്ധേയമാവുകയാണ് പ്ലസ് വൺ വിദ്യാർത്ഥിയായ ബാലു. അഞ്ചൽ ഒരു നടയിൽ വൈശാഖത്തിൽ ബേബിയുടെയും അധ്യാപികയായ ബിന്ദുവിന്റെയും മകനാണ്.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് ബാലുവിന് ഇത്തരത്തിലുളള കലാപരമായ കഴിവുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. വടമൺ ക്ഷേത്രത്തിലെ ഉൽസവ ഫ്ലോട്ടുകൾ നിർമിച്ചാണ് ബാലു ആദ്യം ഈ രംഗത്ത് എത്തിയത്. പിന്നീട് ബസുകളും നിരവധി വാഹനങ്ങളും ഇത്തരത്തിൽ നിർമിച്ചു. പ്രോത്സാഹനവുമായി അമ്മയും അച്ഛനും സഹോദരി അഞ്ചനയും ഒപ്പമുണ്ട്. പത്താം ക്ലാസ്സ് വരെ നെട്ടയം ഹൈസ്കൂളിലായിരുന്നു ബാലുവിന്റെ പഠനം. ഇപ്പോൾ
ആയുർ ജവഹർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ബാലു.

ബാലുവിന്റെ കലാവിരുന്നുകൾ കാണാൻ അദ്ധ്യാപകർ ഉൾപ്പെടെ നിരവധി പേരാണ് ഇപ്പോൾ ബാലുവിന്റെ വീട്ടിൽ എത്തുന്നത്. ഷർട്ട് വാങ്ങുബോൾ ലഭിക്കുന്ന ബൈറ്റുകൾ, അലുമിനിയം കമ്പി, ഫോം ബോർഡ് , ബാറ്ററി, മൾട്ടി വുഡിന്റെ പീസുകൾ എന്നിവ ഉപയോഗിച്ചാ ബാലുവിന്റെ മിനിയേച്ചർ നിർമ്മാണം . പിന്നീട് പെയിന്റും കൂട അടിക്കുംമ്പോൾ ഒർജിനൽ വാഹനങ്ങളെ വെല്ലുന്ന രീതിയിലാക്കും ബാലുവിന്റെ മിനിയേച്ചർ നിർമ്മാണം



Credits Kerala || Deshabhimani ​Online ​News https://ift.tt/3d3sBSj

Comments

Archive

Contact Form

Send