നാദാപുരത്ത് തീപൊള്ളലേറ്റ സ്റ്റാലിഷും മരണത്തിന് കീഴടങ്ങി
നാദാപുരം > നാദാപുരം അരൂണ്ടയില് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്ഥിയും മരണത്തിന് കീഴടങ്ങി. കടവത്തൂര് ഹയര് സെക്കന്ററി സ്കൂള് വിദ്യാര്ഥിയായ കീറിയപറമ്പത്ത് രാജുവിന്റെ മകന് സ്റ്റാലിഷ് (17) ആണ് ഇന്ന് പുലര്ച്ചെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് മരണമടഞ്ഞത്. ഇതോടെ ചെക്യാട് തീപൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. സ്റ്റാലിഷിന്റെ പിതാവ് രാജു (48)ഇന്നലെ വൈകുന്നേരം കോഴിക്കോട് സ്വകാര്യ ആശുപത്രിയില് മരണമടഞ്ഞിരുന്നു.
ചൊവ്വാഴ്ച്ച പുലര്ച്ചെ രണ്ടരയോടെയാണ് രാജന്, ഭാര്യ റീന രണ്ട് മക്കള്ക്കും ഗുരുതരമായി പൊള്ളലേറ്റത്. മരണമടഞ്ഞ രാജന്റെ ഭാര്യ റീനയുടെയും, ഇളയമകന് സ്റ്റെഫിന്റെയും നില ഗുരുതരമായി തുടരുകയാണെന്ന് ബന്ധുക്കള് പറഞ്ഞു. മക്കളും ഭാര്യയും ഉറങ്ങി കിടക്കുമ്പോള് ഭര്ത്താവായ രാജന് പെട്രോളോ മറ്റോ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് നല്കുന്ന സൂചന.
മെഡിക്കല് കോളജ് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്ട്ടത്തിന് ശേഷം ഇന്ന വൈകുന്നേരം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3qQJbbZ
Comments