ഗൗരിയമ്മ തന്നെ ജനറൽ സെക്രട്ടറി; മാറ്റിയെന്ന പ്രചാരണം ഗൂഢതന്ത്രം: ജെഎസ്‌എസ്‌

ആലപ്പുഴ > ജെഎസ്എസ് ജനറൽ സെക്രട്ടറി കെ ആർ ഗൗരിയമ്മ തന്നെയെന്ന് പാർടി സംസ്ഥാന സെന്റർ. സംഘടനയിൽ അവർ രണ്ടാംസ്ഥാനക്കാരിയല്ല. കാൽനൂറ്റാണ്ടിലേറെയായി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഗൗരിയമ്മയെ മാറ്റിയെന്ന് പറയുന്നത് രാജൻബാബുവിന്റെയും കൂട്ടരുടെയും അജൻഡ നടപ്പാക്കാനുള്ള ഗൂഢതന്ത്രമാണ്. ഗൗരിയമ്മയുടെ അനുവാദമുണ്ടെന്ന പ്രചാരണവും ശരിയല്ല.

പനിയായി വിശ്രമിക്കുന്നതിനാൽ ഒരാഴ്ചയിലേറെയായി ആർക്കും സന്ദർശന അനുമതിയില്ലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആലപ്പുഴയിൽ നടന്ന സമ്മേളനം രാജൻബാബു വിഭാഗത്തിന്റേത് മാത്രമാണ്. ഏഴാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും ജനറൽ സെക്രട്ടറിയായ ഗൗരിയമ്മയ്ക്കൊപ്പമാണ്. പ്രസിഡന്റ് എന്ന നിലയിൽ വാർത്ത നൽകിയത് അവഹേളിക്കലാണെന്നും അക്കൂട്ടത്തിൽ പലരും യുഡിഎഫുമായി ചർച്ച നടത്തുന്നുണ്ടെന്നും സെന്റർ വിലയിരുത്തി.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി കെ സുരേഷ്ബാബു അധ്യക്ഷനായി. സി എം അനിൽകുമാർ, സീതത്തോട് മോഹനൻ, കടവൂർ ചന്ദ്രൻ, പൊൻമന അജയൻ, വി കെ ഗൗരീശൻ, എ ബി രാധാകൃഷ്ണൻ, ബാലൻ ചാലക്കുടി, വയലാർ സന്തോഷ്, ജോഷി മണപ്പുഴ എന്നിവർ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rcnQcR

Comments

Archive

Contact Form

Send