തിരിച്ചുവരവിന്റെ പാതയില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍; കെല്ലില്‍ പവര്‍ ട്രാന്‍ഫോര്‍മര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കൊച്ചി > സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള് തിരിച്ചുവരവിന്റെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2016ല് സര്ക്കാര് അധികാരമേല്ക്കുമ്പോള് കേരളത്തിന്റെ വ്യവസായിക മേഖല വലിയ തളര്ച്ച നേരിടുകയായിരുന്നു. കഴിഞ്ഞ നാലേ മുക്കാല് വര്ഷം നാം നടപ്പിലാക്കിയ ആധുനികവത്കരണവും വൈവിധ്യവത്കരണവും വന്തോതിലുള്ള പുരോഗതിയാണ് ഈ മേഖലക്ക് സമ്മാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഇലക്ട്രിക്കല് ആന്റ് അലൈഡ് എഞ്ചിനീയറിംഗിന്റെ (കെല്) മാമല യൂണിറ്റില് പ്രവര്ത്തനം ആരംഭിക്കുന്ന പവര് ട്രാന്ഫോര്മര് പ്ലാന്റിന്റെയും ഇ- വെഹിക്കിള് ചാര്ജിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് ചടങ്ങില് അധ്യക്ഷത വഹിച്ചു. കേരളത്തിലെ യുവതയുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ദൗത്യമാണ് വ്യവസായ വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി ജയരാജന് വ്യക്തമാക്കി. വൈദ്യുതിവകുപ്പ് മന്ത്രി എം എം മണി ചടങ്ങില് വിശിഷ്ട അതിഥിയായി.

കെഎസ്ഇബിക്ക് പുറമെ മറ്റു സംസ്ഥാനങ്ങള്ക്കും ഡിസ്ട്രിബ്യൂഷന് ട്രാന്സ്ഫോര്മറുകള് നിര്മ്മിച്ചു നല്കുന്ന കെല് പവര് ട്രാന്സ്ഫോര്മര് നിര്മ്മാണ രംഗത്തേക്ക് കൂടി കടക്കുകയാണ്. 12.5 കോടി രൂപ മുതല്മുടക്കിലാണ് 10 മെഗാവോള്ട്ട് ആംപിയര് വരെയുള്ള പവര്ട്രാന്സ്ഫോര്മര് നിര്മ്മിക്കാനുള്ള പ്ലാന്റ് സജ്ജമാക്കിയത്. ഇലക്ട്രിക് വാഹന നയം പ്രോത്സാഹിപ്പിക്കുന്ന സര്ക്കാര് നടപടികള്ക്ക് മുതല്കൂട്ടാണ് ചാര്ജ്ജിംഗ് സ്റ്റേഷന്. ചാര്ജ്ജിംഗ് യൂണിറ്റുകള് നിര്മ്മിച്ച് നല്കാനുള്ള പദ്ധതിയും കെല് നടപ്പാക്കുന്നുണ്ട്. ഗവേഷണ പ്രവര്ത്തനങ്ങള്ക്കായി ആരംഭിക്കുന്ന ഇന്ഡസ്ട്രി-യൂണിവേഴ്സിറ്റി ചെയറിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. പൊതുമേഖലയില് ഗവേഷണത്തിനുള്ള അപര്യാപ്തത പരിഹരിച്ച് നൂതനമായ ഉത്പ്പന്നങ്ങളുടെ വ്യാവസായിക നിര്മ്മാണത്തിന് വഴിയൊരുക്കുകയാണ് ഇന്ഡസ്ട്രി-യൂണിവേഴ്സിറ്റി ചെയറിന്റെ ദൗത്യം. കോഴിക്കോട് എന്ഐടി, തിരുവനന്തപുരം എഞ്ചിനീയറിംഗ് സയന്സ് ആന്ഡ് ടെക്നോളജി റിസര്ച്ച് പാര്ക്ക്, തൃശൂര് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായി കൈകോര്ത്താണ് കെല്ലിന്റെ ഈ പ്രവര്ത്തനം.

വി.പി. സജീന്ദ്രന് എം എല് എ , കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് ഡയറക്ടര് പി.കുമാരന്, വ്യവസായ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്., കെല് ചെയര്മാന് വര്ക്കല വി രവി കുമാര്, കെല് എം.ഡി ഷാജി.എം.വര്ഗീസ് എന്നിവര് പങ്കെടുത്തു.





Credits Kerala || Deshabhimani ​Online ​News https://ift.tt/3rCtANq

Comments

Archive

Contact Form

Send