ചെങ്കോട്ടയിൽ സംഘർഷം: ദീപ് സിദ്ദു അറസ്റ്റില്‍
ന്യൂഡല്ഹി> റിപ്പബ്ലിക് ദിനത്തില് കര്ഷകരുടെ ട്രാക്ടര് റാലിക്കിടയില് ചെങ്കോട്ടയില് കൊടിയുയര്ത്തിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റിൽ . ഡല്ഹി പോലീസിന്റെ സെപ്ഷ്യല് സെല്ലാണ് പഞ്ചാബിൽനിന്ന് അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്കുന്നവര്ക്ക് ഒരു ലക്ഷം രൂപ ഡല്ഹി സര്ക്കാര് പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയില് അക്രമം നടത്തിയതും പതാക ഉയര്ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്ഷക നേതാക്കള് വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി എംപി സണ്ണി ഡിയോളും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദീപ് നില്ക്കുന്ന ചിത്രം അതിനിടെ പുറത്ത് വന്നിരുന്നു
Credits National || Deshabhimani Online News https://ift.tt/2ObDyXo
Comments