തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡം പാലിച്ച‍്

തിരുവനന്തപുരം > പോളിങ് ബൂത്തുകൾ താഴത്തെ നിലയിൽ ക്രമീകരിക്കാൻ നിർദേശിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഓക്സിലറി ബൂത്തുകളടക്കം 40,000ത്തോളം പോളിങ് ബൂത്തുകളുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. കോവിഡ് പ്രതിരോധത്തിനായുള്ള കേരളത്തിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ, ഡെപ്യൂട്ടി ഇലക്ഷൻ കമീഷണർ സുധീപ് ജെയിൻ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ, എഡിജി ഷെഫാലി ബി ശരൺ, സെക്രട്ടറി എ കെ പാഠക്, ഡയറക്ടർ പങ്കജ് ശ്രീവാസ്തവ എന്നിവർ പങ്കെടുത്തു.

മുഴുവൻതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വാക്സിൻ

നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് കിറ്റും വാക്സിനും നൽകും. 80 വയസ്സ് കഴിഞ്ഞവർക്ക് പോസ്റ്റൽ വോട്ട് സൗകര്യമുണ്ടാകും. കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അക്ഷയ കേന്ദ്രങ്ങൾ ഫീസ് ഈടാക്കുന്നെന്ന പരാതി ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി. വോട്ടർപട്ടിക സംബന്ധിച്ച പരാതികൾ രാഷ്ട്രീയ കക്ഷികൾക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരാം. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും ചില മാധ്യമങ്ങളുടെ പക്ഷപാതിത്വവും ഒഴിവാക്കാൻ നടപടി വേണമെന്ന് രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടു.
വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ശബരിമല വിഷയത്തിന്റെ പേരിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ അനുവദിക്കില്ലെന്നും സുനിൽ അറോറ പറഞ്ഞു. ഞായറാഴ്ച കേന്ദ്ര സംസ്ഥാന എൻഫോഴ്സ്മെന്റ് ഏജൻസികൾ, ചീഫ് സെക്രട്ടറി, മറ്റ് സെക്രട്ടറിമാർ എന്നിവരുമായി കൂടിക്കാഴ്ച നടന്നു. രാഷ്ട്രീയ പാർടികളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2MYliRm

Comments

Archive

Contact Form

Send