രവി പൂജാരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

കൊച്ചി> ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസില് രവി പൂജാരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില് കഴിയുന്ന രവി പൂജാരിയെ ക്രൈംബ്രാഞ്ച് സെന്ട്രല് യൂണിറ്റ് സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് അനുമതി തേടി ബംഗളൂരു സെഷന്സ് കോടതിയില് നല്കിയ അപേക്ഷയില് അനുകൂല ഉത്തരവുണ്ടായതോടെയാണ് അറസ്റ്റ്.

കസ്റ്റഡി രേഖകള് ക്രൈംബ്രാഞ്ച് കോടതിയില് ഹാജരാക്കും. പ്രൊഡക്ഷന് വാറണ്ട് പരപ്പന അഗ്രഹാര സൂപ്രണ്ടിന് കൈമാറിയ ശേഷം രവി പൂജാരിയെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിക്കും. കേസില് മൂന്നാം പ്രതിയാണിയാള്.

2018 ഡിസംബര് 15-നാണ് നടി ലീന മരിയ പോള് നടത്തുന്ന പനമ്പിള്ളിനഗറിലെ ബ്യൂട്ടി പാര്ലറിന് നേരെ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കള് ബ്യൂട്ടി പാര്ലറിലേക്ക് വെടിവെക്കുകയായിരുന്നു. നാല് ദിവസത്തിന് ശേഷം രവി പൂജാരി വാര്ത്താ ചാനലില് വിളിച്ച് തന്റെ അറിവോടെയാണ് ആക്രമണമെന്ന് അറിയിച്ചു.

വെടിവെപ്പുണ്ടാകുന്നതിന് ഒരുമാസം മുമ്പ് ലീനയെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. വെടിവെപ്പ് നടത്തിയ രണ്ട് യുവാക്കളെയും പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2019 ജനുവരി അഞ്ചിന് സെനഗലിലാണ് രവിപൂജാരി പിടിയിലായത്. പിന്നീട് ഇന്ത്യയിലെത്തിച്ച് ബംഗളൂരു പൊലീസിന് കൈമാറുകയും പരപ്പന അഗ്രഹാര ജയിലിലാക്കുകയുമായിരുന്നു.

കൊലപാതകം ഉള്പ്പെടെ ഇരുന്നൂറോളം കേസുകളാണ് രവി പൂജാരിക്കെതിരെയുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3axK6s3

Comments

Archive

Contact Form

Send