സ്‌ഫോടക വസ്തുക്കളുമായി രണ്ട്‌ മലയാളികൾ യുപിയിൽ അറസ്റ്റിൽ


ലഖ്നൗ> സ്ഫോടക വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് മലയാളികൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ.

പത്തനംതിട്ട സ്വദേശി അൻസാദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. സ്ഫോടകവസ്തുക്കൾക്ക് പുറമെ ആയുധങ്ങളും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി എഡിജി പ്രശാന്ത് കുമാർ പറഞ്ഞു. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക സംഘമാണ് ഗുഡാംബ പ്രദേശത്ത്നിന്ന് ഇവരെ പിടികൂടിയത്.



Credits National || Deshabhimani ​Online ​News https://ift.tt/2Nc8JBT

Comments

Archive

Contact Form

Send