വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച നടപടി പരിശോധിക്കുമെന്ന് വിജിലന്‍സ്

കൊച്ചി> പാലാരിവട്ടംപാലം അഴിമതിക്കേസില് അഞ്ചാംപ്രതിയായ മുന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്ഥകള് ലംഘിച്ച നടപടി പരിശോധിക്കുമെന്ന് വിജിലന്സ്. കേസിനെ ബാധിക്കുന്നതെങ്കില് നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര് അറിയിച്ചു.

കോടതി നിര്ദേശങ്ങള് ലംഘിച്ചോയെന്ന് പരിശോധിക്കേണ്ടിവരും. അത് പരിശോധിക്കേണ്ടത് കോടതിയാണെന്നും വിജിലന്സ് അറിയിച്ചു. മമ്പുറം മഖാം സന്ദര്ശിക്കാനുള്ള ഇളവിന്റെ മറവില് ഇബ്രാഹിം കുഞ്ഞ് കഴിഞ്ഞദിവസം പാണക്കാട്ട് എത്തിയിരുന്നു.
എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയില് വിചാരണ കോടതി ഇളവ് നല്കിയിരുന്നു.

മമ്പുറം മഖാം സന്ദര്ശിക്കാന് മാത്രമായിരുന്നു ഇളവ്. അത് ദുരുപയോഗിച്ചാണ് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3daoNyr

Comments

Archive

Contact Form

Send