മലപ്പുറത്ത് സിപിഐ എമ്മിന്റെ കർഷകസമര ഐക്യദാർഢ്യവേദി എംഎസ്‌എഫ് ആക്രമിച്ചു
മലപ്പുറം > സിപിഐ എമ്മിന്റെ കർഷക സമര ഐക്യദാർഢ്യവേദിക്കുനേരെ എംഎസ്എഫ് ആക്രമണം. കലക്ട്രേറ്റ് മാർച്ചിനെത്തിയ പ്രവർത്തകരാണ് സമരവേദിയിലേക്ക് കയറി ആക്രമണം നടത്തിയത്. എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ വി പി സാനു പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം. സാനുവിനുനേരെ കല്ലേറുണ്ടായതായി നേതാക്കൾ പറഞ്ഞു.
എംഎസ്എഫ് പ്രവർത്തകർ ഒരു പ്രകോപനവുമില്ലാതെയാണ് അക്രമം ഉണ്ടാക്കിയതെന്ന് വിപി സാനു വ്യക്തമാക്കി. എംഎസ്എഫ് പ്രവർത്തകർ കർഷകര സമര വേദിയിലെ പതാകകൾ നശിപ്പിച്ചു. കത്വ കേസ് വിവാദത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടനുള്ള ശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3aK20qv
Comments