ഇ ശ്രീധരന്‍ ബിജെപിയിലേക്ക് പോയതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല: എ വിജയരാഘവന്‍

തിരൂര്> ഇ ശ്രീധരന് ബിജെപിയിലേക്ക് പോയതില് അത്ഭുതപ്പെടാന് ഒന്നുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് പറഞ്ഞു. വാര്ത്താസമ്മേളനത്തില് മാധ്യങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യവും മാംസവും കഴിക്കില്ല, കഴിക്കുന്നവരെ ഇഷ്ടവുമല്ല എന്ന് വ്യക്തമാക്കിയ ആളാണ് ഇ ശ്രീധരന്. അതൊരു തത്ത്വസംഹിതയാണ്. അതില് വിശ്വസിക്കുന്നയാളാണ് ശ്രീധരന്. ജനാധിപത്യത്തിന്റെ കണികപോലുമില്ലാത്ത ആര്എസ്എസുമായി ചേര്ന്നാണ് അദ്ദേഹം ഏകാധിപത്യത്തേക്കുറിച്ച് സംസാരിക്കുന്നത്. ചരിത്രബോധമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZAafQP

Comments

Archive

Contact Form

Send