ഒരു കരാറില് പോലും സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടിട്ടില്ല; ചെന്നിത്തല ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു: മേഴ്‌സിക്കുട്ടി അമ്മ
കൊച്ചി> പ്രതിപക്ഷ നേതാവ് ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. 'കുറെ നാളായി അദ്ദേഹം വെടിവയ്ക്കുകയാണ്. അതെല്ലാം പാഴായിപ്പോവുകയാണ്. ഇഎംസിസിക്ക് ട്രോളര് കൊടുക്കാന് കരാറായി എന്നാണ് പറയുന്നത്. മന്ത്രി അമേരിക്കയില് പോയി ചര്ച്ച നടത്തി എന്നാണ് പറയുന്നത്. ഒരു കരാറില് പോലും സംസ്ഥാന സര്ക്കാര് ഇതുവരെ ഒപ്പിട്ടിട്ടില്ല'; മന്ത്രി വ്യക്തമാക്കി.
നിവേദനങ്ങളും ആവശ്യങ്ങളുമായി നിരവധി പേര് വരും. അത്തരക്കാരോടുള്ള സര്ക്കാര് നയത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ആഴക്കടല് മത്സ്യബന്ധനം നടത്തുന്നതിന് എതിരെയാണ് സര്ക്കാരിന്റെ എക്കാലത്തേയും നിലപാട്.യുപിഎ സര്ക്കാരിന്റെ കാലത്താണ് വിദേശ ട്രോളറുകള്ക്ക് അനുമതി നല്കിയിരുന്നത്. ആ നയത്തോട് അന്നും ഇന്നും ഇടതുപക്ഷത്തിന് എതിര്പ്പാണ്. അതിനാല് ചെന്നിത്തല പറയുന്നത് അസംബന്ധമാണ്.
ആദ്യം പറയുന്നത് അമേരിക്കയില് പോയി ചര്ച്ച നടത്തി എന്നാണ്. പിന്നീട് പറയുന്നു ഇവിടെ വച്ച് ചര്ച്ച നടത്തിയെന്ന്. ഓരോ നിമിഷവും കാര്യങ്ങള് മാറ്റി പറയുകയാണ്. സ്വയം തെറ്റ് തിരുത്തി ചെന്നിത്തല മാപ്പ് പറയുമെന്നാണ് വിചാരിക്കുന്നത്. രാഹുല് ഗാന്ധി 24ാം തീയതി കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുന്നു. അതിന് മുന്നോടിയായുള്ള റിഹേഴ്സലാണിതെന്നും മന്ത്രി പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/3duj4DQ
Comments