ശ്രീധരന്റേത് ചരിത്രബോധമില്ലാത്ത വാക്കുകള്‍: വിജയരാഘവന്‍
കോഴിക്കോട് > ചരിത്രബോധത്തിന്റെ കുറവാണ് ഇ ശ്രീധരന്റെ അഭിപ്രായ പ്രകടനങ്ങളില് കാണുന്നതെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് പറഞ്ഞു. മതാധിപത്യവും ഏകാധിപത്യവും ലക്ഷ്യമിടുന്ന ബിജെപിയില് ചേര്ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഏകാധിപതിയെന്ന് വിളിക്കുന്നത്. യുക്തിരഹിതമായ പ്രസ്താവനകളാണ് അദ്ദേഹത്തിന്റേത്. അതില് ഖേദമുണ്ട്.
ശ്രീധരന് മികച്ച എന്ജിനീയറാണ്. എന്നാല് ചരിത്രധാരണ പരിമിതമാണ്. ദേശസ്നേഹികളുടെ പാര്ടി എന്നാണ് ബിജെപിയെ വിശേഷിപ്പിച്ചത്. ദേശീയ സ്വാതന്ത്ര്യസമരവും ഹിന്ദു--മുസ്ലിം ഐക്യവും തകര്ക്കാന് ശ്രമിച്ച സംഘടനയാണ് ആര്എസ്എസ്. ആ ആര് എസ് എസ് നിയന്ത്രിക്കുന്ന ബിജെപിയിലാണ് ശ്രീധരന് ചേര്ന്നിരിക്കുന്നത്. ജനാധിപത്യ സമ്പ്രദായത്തോട് മതിപ്പില്ലെന്ന് വ്യക്തമാക്കുന്നതാണ് ശ്രീധരന്റെ നിലപാടും വാക്കുകളുമെന്നും വിജയരാഘവന് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2OKRp7l
Comments