മോഡിസര്‍ക്കാരിലെ മന്ത്രിമാര്‍ സെയില്‍സ് മാനേജര്‍മാരായി: എളമരം കരീം

ന്യൂഡല്ഹി > മോഡിസര്ക്കാരിലെ പല മന്ത്രിമാരും മന്ത്രിമാരെപ്പോലെയല്ല, സെയില്സ് മാനേജര്മാരെപ്പോലെയാണ് പ്രവര്ത്തിക്കുന്നതെന്ന് സിപിഐ എം രാജ്യസഭ കക്ഷിനേതാവ് എളമരം കരീം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തെ എതിര്ത്ത് രാജ്യസഭയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലസ്ഥാപനങ്ങളും അവയുടെ ആസ്തികളും വിറ്റഴിക്കുകയാണ് സര്ക്കാര്. ഇതു രാജ്യത്തെ നശിപ്പിക്കുമെന്ന് കരീം പറഞ്ഞു.

ജനങ്ങളുടെ ആശങ്കകള് രാഷ്ട്രപതിയുടെ പ്രസംഗത്തില് പ്രതിഫലിച്ചില്ല. തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറി. കോവിഡ് കാലത്ത് സംഘടിതമേഖലയില് മാത്രം ഒന്നരകോടി പേര്ക്കാണ് തൊഴില് നഷ്ടപ്പെട്ടത്. പെട്രോളിയം ഉല്പന്നങ്ങളുടെ വില അനുദിനം വര്ധിപ്പിക്കുന്നത് ജീവിതച്ചെലവ് ഉയര്ത്തുകയും ജനങ്ങളെ കൂടുതല് ദുരിതത്തില് തള്ളുകയും ചെയ്യുന്നു. ജനങ്ങളില്, പ്രത്യേകിച്ച് കുട്ടികള്ക്കിടയില് പോഷകാഹാരക്കുറവ് ഗുരുതര പ്രശ്നമായി മാറുന്നുവെന്ന് ദേശീയ കുടുംബാരോഗ്യ സര്വെ വ്യക്തമാക്കുന്നു.

സ്ത്രീകള്ക്കും ദളിതര്ക്കുംനേരെയുള്ള ആക്രമണങ്ങള് വര്ധിച്ചുവരുന്നു. പൗരാവകാശങ്ങളും ജനാധിപത്യപരമായ സ്വാതന്ത്ര്യവും നിഷേധിക്കുന്നു. പാര്ലമെന്ററി നടപടിക്രമങ്ങളും ചട്ടങ്ങളും മറികടന്ന് സര്ക്കാര് പാസാക്കിയ കാര്ഷികനിയമങ്ങള്ക്കെതിരെ കര്ഷകര് മാസങ്ങളായി പോരാട്ടത്തിലാണ്. കര്ഷകരെ മോശക്കാരായി ചിത്രീകരിക്കാനും സമരം അടിച്ചമര്ത്താനുമാണ് സര്ക്കാര് ശ്രമിക്കുന്നത്. കോര്പറേറ്റുകളെ പ്രീണിപ്പിക്കാനും വര്ഗീയ അജണ്ട നടപ്പാക്കാനുമാണ് സര്ക്കാരിന്റെ വ്യഗ്രത. ഇതെല്ലാം മറച്ചുവയ്ക്കാനാണ് രാഷ്ട്രപതിയുടെ പ്രസംഗത്തില് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3oNlbVk

Comments

Archive

Contact Form

Send