അധികാര മോഹത്തിന്‌‌ തിരിച്ചടി; കർഷകസമരം ബംഗാളിലും ബിജെപിയെ തളർത്തുന്നു

ന്യൂഡൽഹി > രാജ്യവ്യാപകമായി ആളിപ്പടരുന്ന കർഷകസമരം ബംഗാളിൽ ബിജെപിയുടെ അധികാര മോഹങ്ങൾക്ക് തിരിച്ചടിയാകുന്നു. കർഷകസംഘടനകൾ ആഹ്വാനംചെയ്ത കിസാൻ പരേഡും ദേശീയപാത ഉപരോധവുമെല്ലാം ബംഗാളിൽ വലിയ ജനമുന്നേറ്റമായി മാറിയതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.

കർഷകസമരം തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമെന്ന് സംസ്ഥാന നേതാക്കളും വിലയിരുത്തുന്നു. കർഷകസമരം തുടക്കത്തിൽ ബംഗാളിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ, കിസാൻസഭ ഗ്രാമീണമേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിലേക്ക് കടന്നതോടെ സ്ഥിതിമാറി. ഡിസംബർ 16ന് കൊൽക്കത്തയിൽ കിസാൻസഭ സംഘടിപ്പിച്ച റാലിയിൽ അരലക്ഷത്തോളംപേർ പങ്കെടുത്തു. ജനുവരിയിൽ സംസ്ഥാനവ്യാപകമായി മഹാപഠാവ് സംഘടിപ്പിച്ചു. 38000 ഗ്രാമത്തിൽ കിസാൻ പരേഡിന്റെ ഭാഗമായി ട്രാക്ടറുകളും മറ്റും അണിനിരത്തി വൻറാലികൾ സംഘടിപ്പിച്ചു.216 കേന്ദ്രത്തിലായി ബംഗാളിലെ 21 ജില്ലയിലും ഉപരോധസമരമുണ്ടായി. വ്യാഴാഴ്ചത്തെ റെയിൽ ഉപരോധവും വൻവിജയമാക്കാനുള്ള ഒരുക്കത്തിലാണ് കർഷകസംഘടനകളെന്ന് കിസാൻസഭ സംസ്ഥാന സെക്രട്ടറി അമൽ ഹൽദർ പറഞ്ഞു.

തൊഴിലില്ലായ്മ ഉയർത്തി വിദ്യാർഥി–- യുവജന സമരവും ബംഗാളിൽ ശക്തിപ്പെടുകയാണ്. മുകൾറോയ് മുതൽ സുവേന്ദു അധികാരിവരെ തൃണമൂൽ നേതാക്കളെ ചാക്കിയതോടെ ബിജെപി ബംഗാളിൽ അട്ടിമറി വിജയം ഉറപ്പിച്ചിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 40.7 ശതമാനം വോട്ടും 18 സീറ്റും ബിജെപി നേടിയിരുന്നു. കേന്ദ്ര ഭരണകക്ഷി എന്ന നിലയിൽ തൃണമൂൽ വിരുദ്ധ വോട്ടുകൾ സ്വന്തമാക്കി നേടിയ ആ മുന്നേറ്റം കർഷകസമരത്തിൽ ഇല്ലാതായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.



Credits National || Deshabhimani ​Online ​News https://ift.tt/2Np5aIq

Comments

Archive

Contact Form

Send