പാങ്ങോട് പഞ്ചായത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണയില്‍ കോണ്‍ഗ്രസിന് പ്രസിഡന്റ്

വെഞ്ഞാറമൂട് > പാങ്ങോട് പഞ്ചായത്തില് വെല്ഫയര് പാര്ട്ടി പിന്തുണയില് കോണ്ഗ്രസിന് പ്രസിഡന്റ് സ്ഥാനം. ആകെ 19 അംഗങ്ങളുള്ള ഭരണസമിതിയില് എല്ഡിഎഫ് 8, കോണ്ഗ്രസ് 7, എസ്ഡിപിഐ 2, വെല്ഫയര് പാര്ട്ടി 2 എന്നിങ്ങനെയാണ് കക്ഷി നില. ബുധനാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില് മത്സരിച്ച എല്ഡിഎഫിലെ ദിലീപ് കുമാറിന് 8 വോട്ടുകളാണ് ലഭിച്ചത്. കോണ്ഗ്രസിലെ എം എം ഷാഫിക്ക് വെല്ഫയര് പാര്ട്ടിയുടെ പിന്തുണയോടെ 9 വോട്ടുകള് കിട്ടി. എസ്ഡിപിഐ വോട്ടെടുപ്പില് നിന്നും വിട്ടുനിന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കോണ്ഗ്രസിന്റെ ഈ അവിശുദ്ധ കൂട്ട്ക്കെട്ട് പല സന്ദര്ഭത്തിലും മറനീക്കി പുറത്തു വന്നതാണ്. കഴിഞ്ഞ ദിവസങ്ങളില് നടന്ന സ്റ്റാന്ഡിംങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസ് - വെല്ഫയര് പാര്ട്ടി - എസ്ഡിപിഐ സഖ്യമുണ്ടായിരുന്നു. കമ്മിറ്റി അധ്യക്ഷന്മാരെ പങ്കിട്ടെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അന്ന് സംഖ്യമുണ്ടാക്കിയത്.

കഴിഞ്ഞ ഡിസംബറില് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില് എസ്ഡിപിഐ സിപിഐ എം സ്ഥാനാര്ഥികളെ പിന്തുണച്ചിരുന്നു. തുടര്ന്ന് വര്ഗ്ഗീയ കക്ഷിയായ എസ്ഡിപിഐ പിന്തുണയില് ഭരിക്കേണ്ട എന്ന തീരുമാനത്തെ തുടര്ന്ന് പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവയ്ക്കുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില് വെല്ഫയര് പാര്ട്ടി കോണ്ഗ്രസിന് വോട്ട് ചെയ്യുകയും ഇതിനു പകരം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില് വെല്ഫയര് പാര്ട്ടിയുടെ സ്ഥാനാര്ത്ഥിക്ക് കോണ്ഗ്രസും വോട്ട് ചെയ്തിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qvo7rl

Comments

Archive

Contact Form

Send