പ്രതിഷേധം വാനോളം; മോഡിക്കെതിരെ കറുത്ത ബലൂണുകളുമായി ഡിവൈഎഫ്‌ഐ
തൃപൂണിത്തുറ > കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. അനിയന്ത്രിതമായ ഇന്ധനവില വര്ധനവിനെതിരെയും ബിപിസിഎല് വില്പ്പനക്കെതിരെയുമാണ് പ്രതിഷേധം. ഹില്പാലസിനു മുന്നില് സംഘടിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകര് അഞ്ഞൂറോളം കറുത്ത ബലൂണുകള് പറത്തി. മോഡിയുടെ കോലവും പ്രവര്ത്തകര് കത്തിച്ചു.

ബിപിസിഎല് വിറ്റുതുലയ്ക്കാനുള്ള കേന്ദ്രസര്ക്കാര് തീരുമാനത്തിലും തൊഴിലാളികള്ക്കെതിരായ നിലപാടിലും പ്രതിഷേധിച്ച് ബിപിസിഎല് കൊച്ചി റിഫൈനറി തൊഴിലാളികള് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ബിപിസിഎല് സംരക്ഷണ സമരസഹായസമിതി ചെയര്മാന് തോമസ് കണ്ണടിയില്, കണ്വീനര് എന് കെ ജോര്ജ് എന്നിവര് പറഞ്ഞു. ചടങ്ങ് ബിപിസിഎലിലെ 170 ബിഎംഎസ് തൊഴിലാളികളൊഴികെ എല്ലാ സ്ഥിരംതൊഴിലാളികളും കരാര്ത്തൊഴിലാളികളും ബഹിഷ്കരിച്ചിരിക്കുകയാണ്.
Credits Kerala || Deshabhimani Online News https://ift.tt/3dp8fDl
Comments