തീര്‍ഥാടനത്തിന് സൃഹൃത്തുക്കളോടൊപ്പം എത്തിയ യുവാവ് കടലുണ്ടിപ്പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്> മമ്പുറം മഖാമില് തീര്ഥാടനത്തിന് സൃഹൃത്തുക്കളോടൊപ്പം എത്തിയ യുവാവ് കടലുണ്ടിപ്പുഴയില് മുങ്ങിമരിച്ചു.കോഴിക്കോട് പേരാമ്പ്ര ചേനോളി സ്വദേശി പള്ളിച്ചാല് സൂപ്പിയുടെ മകന് സിദ്ദീഖാണ് (36) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11.30ഒാെട തീര്ഥാടനശേഷം പള്ളിയില് ജുമുഅ നമസ്കാരത്തിന് മുമ്പ് മഖാമിന് അടുത്തുള്ള കടവില് സുഹൃത്തുക്കളോടൊപ്പം കുളിക്കാന് ഇറങ്ങി. നാലുപേര് കടവില് കുളിക്കുകയും സിദ്ദീഖ് ഉള്പ്പെടെ മൂന്നംഗ സംഘം മറുകരയിലേക്ക് നീന്തുകയുമായിരുന്നു. ഇതിനിടെ സിദ്ദീഖിന്റെ ശരീരം തളര്ന്നുപോകുകയായിരുന്നു.

യുവാവും സൃഹൃത്തുക്കളായ അജിനാസ്, ഷംസാദ്, ഇസ്മായില്, മജീദ്, ഷാഫി, മുഹമ്മദ് എന്നീ ഏഴംഗ സംഘം തീര്ഥാടനത്തിന് എത്തിയതായിരുന്നു.

ഉച്ചക്ക് 1.50ഓടെ അഗ്നിരക്ഷസേനാംഗങ്ങള് മുങ്ങിയ സ്ഥലത്ത് നിന്നും 20 മീറ്റര് മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

തിരൂരങ്ങാടി എസ്.ഐ വിപിന്റെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടത്തി. കോവിഡ് ഫലം ലഭിച്ചശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും.






Credits Kerala || Deshabhimani ​Online ​News https://ift.tt/3pPXhcj

Comments

Archive

Contact Form

Send