യുഡിഎഫുമായി നേരത്തെ ധാരണ ഉണ്ടാക്കി; കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കണം: ശശീന്ദ്രൻ


കോഴിക്കോട് > മാണി സി കാപ്പൻ എംഎൽഎ യുഡിഎഫുമായി നേരത്തെ കരാറുണ്ടാക്കിയതായി സംശയിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് കാപ്പന്റെ തീരുമാനം. കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കണം .

യു ഡി എഫിൽ സീറ്റ് ഉറപ്പിച്ച ശേഷമാണ് പ്രശ്നം തുടങ്ങിയത്. വേറെ മുന്നണിയിൽ ചർച്ച നടത്തിയതുകൊണ്ടാണ് താൻ അനുനയിപ്പിക്കാതിരുന്നത്. വിജയിപ്പിച്ച പ്രവർത്തകരെ കാപ്പൻ വഞ്ചിച്ചു എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന പ്രഖ്യാപനം എം എൽ എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണ്. കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും മുമ്പുള്ള തീരുമാനം അനുചിതം.

എൽ ഡി എഫ് വിടേണ്ട രാഷീയ സാഹചര്യം നിലവിൽ ഇല്ല. കൂടെ ആളുണ്ടെന്ന അവകാശവാദം കാണാൻ പോകുന്ന പൂരം. ഇക്കാര്യം ജില്ല പ്രസിഡന്റ് മാരോട് അന്വേഷിച്ചാൽ അറിയാം. എൻസിപിയിലെ ചില ജില്ല കമ്മിറ്റികൾ ഒഴികെ എല്ലാവരും എൽഡിഎഫിനൊപ്പമാണെന്നും മന്ത്രി ശശീന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു.
പാല വിട്ടുനൽകില്ല എന്ന ചർച്ച ഔദ്യോഗികമായോ അനൗദ്യോഗികമായോഎൽഡിഎഫിൽ നടന്നില്ല. കാപ്പന് ക്ഷമ വേണ മായിരുന്നു. ദേശീയ നേതൃത്വ തീരുമാനത്തിന് കാത്തിരുന്നില്ല. പാലാ സീറ്റിൽ എൽഡിഎഫിന്റെ അന്തിമ തീരുമാനത്തിനും കാത്തിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jKresY

Comments

Archive

Contact Form

Send