മയക്കുമരുന്ന് കടത്ത്: യുവമോര്‍ച്ച ബംഗാൾ സെക്രട്ടറി പിടിയില്‍; ബിജെപി ഉന്നതര്‍ക്കും ബന്ധം



കൊൽക്കത്ത
മയക്കുമരുന്നുകടത്തുന്നതിനിടെ യുവമോര്ച്ച പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയും ചലച്ചിത്ര സീരിയൽ നടിയുമായ പമേല ഗോസ്വാമി അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി കൊൽക്കത്ത ന്യൂ ആലിപൂരിലാണ് ലക്ഷങ്ങൾ മതിക്കുന്ന 100 ഗ്രാം കൊക്കെയ്നുമായി ഇവര് പിടിയിലായത്. സുഹൃത്ത് പ്രബിര് കുമാര് ഡേ, സ്വകാര്യ സുരക്ഷ​ഗാര്ഡ് സോമനാഥ് ചാറ്റര്ജി എന്നിവരും പിടിയിലായി. രഹസ്യ വിവരം കിട്ടിയതിനെ തുടര്ന്ന് പൊലീസ് പമേലയുടെ കാര് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ദീര്ഘനാളായ് പമേല മയക്കുമരുന്ന് കടത്താറുണ്ടെന്ന് തെളിവ് സഹിതം ഇപ്പോഴാണ് പിടികൂടാനായതെന്നും പൊലീസ് അധികൃതര് പറഞ്ഞു. പമേലയുടെ ബന്ധുക്കളാണ് പൊലീസിന് വിവരം നല്കിയതെന്ന് ചില മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.

ബിജെപി ഉന്നതര്ക്കും ബന്ധം
അതേസമയം, മയക്കുമരുന്ന് കടത്തില് ബിജെപി ഉന്നതര്ക്കും പങ്കുണ്ടെന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുന്നതിനിടെ പമേല വെളിപ്പെടുത്തി. ബിജെപി നേതാവ് രാകേഷ് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും അയാളാണ് കുടുക്കിയതെന്നും ബിജെപിനേതാക്കള് തനിക്കെതിരെ ​ഗൂഢാലോചന നടത്തിയെന്നും അവര് വിളിച്ചുപറഞ്ഞു. ബിജെപി ജനറൽ സെക്രട്ടറിയും ബംഗാളിന്റെ ചുമതലക്കാരനുമായ കൈലാസ് ബിജയ് ബർഗീയയുടെ ഉറ്റ അനുയായിയാണ് രാകേഷ് സിങ്.

മോഡലും എയര്ഹോസ്റ്റസും നടിയുമായ 23കാരി 2019ലാണ് ബിജെപിയിലെത്തിയത്. ബിജെപി ദേശീയനേതാക്കളുമായി അടുത്ത ബന്ധം പുലര്ത്തി. ഹൂഗ്ലി ജില്ലാ നിരീക്ഷക കൂടിയാണ്.



Credits National || Deshabhimani ​Online ​News https://ift.tt/3bnevst

Comments

Archive

Contact Form

Send