പീഡനക്കേസ് പ്രതി ദളിത് ബാലികയെ പീഡിപ്പിച്ച് കൊന്നു
മൊറേന> മധ്യപ്രദേശിലെ മൊറേനയിൽ സ്ത്രീയെ പീഡിപ്പിച്ചതിന് ആറുമാസം തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ അഞ്ചു വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മായിയെ ഉപദ്രവിച്ചകേസിലെ ശിക്ഷ കഴിഞ്ഞിറങ്ങി 10 ദിവസത്തിനുള്ളിലാണ് ഇയാൾ ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ ബൗണ്ടി രാജകിനെ(36) സബൽഗഢ് പൊലീസ് അറസ്റ്റ് ചെയ്തു.
പട്ടികജാതി–-പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമം, പോക്സോ നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്. വ്യാഴാഴ്ച കാണാതായ പെൺകുട്ടിയെ ഗ്രാമത്തിനുസമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികാരത്തിന്റെ ഭാഗമായാണ് കുട്ടിയെ കൊന്നതെന്ന് കുടുംബം പറഞ്ഞു. വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ റോഡ് ഉപരോധിച്ചു. നാട്ടുകാർ ഇയാളുടെ വീട് ആക്രമിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയാണ്.
Credits National || Deshabhimani Online News https://ift.tt/3pYr2sy
Comments