ബുദ്ധിജീവികളെ പോലെ ഒരു വിഭാഗമാണ് സമരജീവികള്‍; ഇവര്‍ക്ക് സമരനിക്ഷേപം വരുന്നു: കര്‍ഷക സമരത്തെ വിമര്‍ശിച്ച് മോഡി

ന്യൂഡല്ഹി> കര്ഷക സമരത്തെ വിമര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാര്ഷിക നിയമങ്ങളില് പോരായ്മകളുണ്ടെങ്കില് മെച്ചപ്പെടുത്താമെന്നും നടപ്പാക്കരുതെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി പാര്ലമെന്റില് പറഞ്ഞു.

ബുദ്ധിജീവികളെ പോലെ ഒരു വിഭാഗമാണ് സമരജീവികളെന്നും ഇവര്ക്ക് സമരനിക്ഷേപം വരുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.കര്ഷകരെ വിശ്വാസത്തില് എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്ഷകര് വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോഡി അവകാശപ്പെട്ടു. കാര്ഷിക പരിഷ്ക്കരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്കരണം വേണമെന്നതില് യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ് ഞെട്ടിപ്പിക്കുന്നതാണെന്നും മോഡി വിമര്ശിച്ചു.

സമരം അവസാനിപ്പിക്കാന് കര്ഷകര് തയാറാകണം. പ്രായമായ കര്ഷകര് ഉടന് വീടുകളിലേക്ക് മടങ്ങണം. തര്ക്ക വിഷയങ്ങളില് ചര്ച്ച തുടരാന് സര്ക്കാന് തയാറാണ്. സമരം എന്തിനാണെന്ന് കൃത്യമായി ആരും പറയുന്നില്ലെന്നും കൃഷിമന്ത്രിയുടെ ചോദ്യങ്ങള്ക്ക് ആരും മറുപടി നല്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു






Credits Kerala || Deshabhimani ​Online ​News https://ift.tt/36VexGq

Comments

Archive

Contact Form

Send