ചിത്രാഞ്‌ജലി സ്‌റ്റുഡിയോ നവീകരണം; സർക്കാരിനെ അനുമോദിച്ച്‌ മമ്മൂട്ടിയും മോഹൻലാലും

തിരുവനന്തപുരം > ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്രതലത്തിൽ നവീകരിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിന് അഭിനന്ദനവുമായി മോഹൻലാലും മമ്മൂട്ടിയും. വീഡിയോ സന്ദേശത്തിലായിരുന്നു പ്രശംസയും അഭിനന്ദനവും. വൈകാരികമായ ബന്ധമാണ് ചിത്രാഞ്ജലിയോടുള്ളതെന്ന് ലാൽ പറഞ്ഞു. തന്റെ മുഖം ആദ്യമായി പതിഞ്ഞ ‘തിരനോട്ടം’ അവിടെയാണ് ഒരുക്കിയത്. ആദ്യകാല സിനിമകളിൽ ഭൂരിഭാഗവും ചിത്രാഞ്ജലിയുടെ സാങ്കേതികമികവിലാണ് നിർമിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച സ്റ്റുഡിയോകളിൽ ഒന്നായി മാറുന്നതിൽ സന്തോഷിക്കുന്നതായും യാഥാർഥ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ കെ ബാലൻ, ടി എം തോമസ് ഐസക് എന്നിവരെ അനുമോദിക്കുന്നതായും പറഞ്ഞു. സിനിമ നിർമാണം ഒരുകുടക്കീഴിൽ കൊണ്ടുവരികയാണ് ചിത്രാഞ്ജലിയുടെ ആധുനികവൽകരണത്തിന്റെ ലക്ഷ്യമെന്ന് മമ്മൂട്ടി പറഞ്ഞു. മഹാമാരിയുടെ കാലഘട്ടത്തിൽ ഇത്തരം പരിശ്രമങ്ങൾക്ക് പ്രാധാന്യമേറി.

സിനിമയ്ക്കിത് മുതൽക്കൂട്ടാകും. സർക്കാരിന്റെ ഉദ്യമത്തിന് എല്ലാ ആശംസകളും–-മമ്മൂട്ടി പറഞ്ഞു. സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ചിത്രാഞ്ജലിയുടെ ആധുനികവൽക്കരണമെന്ന് സംവിധായകൻ ഷാജി എൻ കരുൺ പറഞ്ഞു. ഈ പ്രവൃത്തി മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3khkovo

Comments

Archive

Contact Form

Send