എം കൃഷ്‌ണൻ അന്തരിച്ചു

തിരുവനന്തപുരം> കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ നേതാവ് എം കൃഷ്ണൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

സിപിഐ എം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് . പോസ്റ്റൽ & ടെലഗ്രാം ജീവനക്കാരുടെ അഖിലേന്ത്യാ സെക്രട്ടറിയായും കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷന്റെ അഖിലേന്ത്യാ നേതാവായും പ്രവർത്തിക്കുകയായിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു

കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷന്റെയും എൻ.എഫ്. പി. ഇ. യുടെയും മുൻ അഖിലേന്ത്യാ സെക്രട്ടറി ജനറലായിരുന്ന എം. കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ, പ്രത്യേകിച്ച് കമ്പിത്തപാൽ മേഖലയിലെ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങൾക്ക് എം. കൃഷ്ണൻ ഉജ്വലമായ നേതൃത്വമാണ് നൽകിയത്. തപാൽ മേഖലയിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജിഡിഎസ് ജീവനക്കാരുടെ ഉന്നമനത്തിന് അക്ഷീണം പ്രയത്നിച്ച കൃഷ്ണന്റെ വേർപാട് സർവീസ് സംഘടനകൾക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3kxnP0S

Comments

Archive

Contact Form

Send