മുസ്ലിം ലീഗിന് മൂന്ന് സീറ്റുകൾ കൂടി; കോൺ. - ലീഗ് യോഗത്തിൽ ധാരണ
കോഴിക്കോട് > മുസ്ലീം ലീഗ്-കോൺഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാൻ ധാരണയായതായാണ് സൂചന. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും.
ബേപ്പൂർ, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. രണ്ട് സീറ്റുകൾ വെച്ചു മാറാനും കോൺഗ്രസ് - ലീഗ് ചർച്ചയിൽ ധാരണയായി. പുനലൂരും ചടയമംഗലവും വച്ചുമാറാൻ ധാരണയായി. ബാലുശ്ശേരിയും കുന്ദമംഗലവും തമ്മിൽ വച്ചുമാറാനും ധാരണയായി.
Credits Kerala || Deshabhimani Online News https://ift.tt/3dO1meS
Comments