ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കും; നിയമം കൊണ്ടുവരുമെന്ന്‌ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി > ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സർക്കാർഹൈക്കോടതിയെ അറിയിച്ചു. പൊലീസ് മേധാവി നിർദേശം
സമർപ്പിച്ചിട്ടുണ്ടന്നും നിയമവകുപ്പിന്റെ പരിഗണനയിലാണന്നും സർക്കാർ വ്യക്തമാക്കി. ഓൺലൈൻ ചൂതാട്ടം സാമൂഹീക വിപത്താണന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം പാലാരിവട്ടം സ്വദേശി പോളി വടക്കൻ സമർപിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാടറിയിച്ചത്.
ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

നിയമം കൊണ്ടുവരുന്നതിന് എത്ര സമയമെടുക്കുമെന്ന് ബുധനാഴ്ച അറിയിക്കാൻ കോടതി നിയമ സെക്രട്ടറിയോട് നിർദേശിച്ചു. കേസിൽ കക്ഷി ചേർക്കണമെന്ന ഓൺലൈൻചൂതാട്ട കമ്പനികളുടെ സംഘടന ടോർക്കിന്റെ ആവശ്യം കോടതി തള്ളി. പ്രശസ്ത വെച്ച് പരസ്യം നൽകി യുവാക്കളെ ചതിക്കുഴിയിൽ വീഴ്തി പണം
തട്ടുകയാണന്നും തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2MOowGS

Comments

Archive

Contact Form

Send