വി പി ജോയി അടുത്ത ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം > അടുത്ത ചീഫ് സെക്രട്ടറിയായി വി പി ജോയ് ഐഎഎസിനെ നിയമിക്കാന് സര്ക്കാര് തീരുമാനിച്ചു. ഈ മാസം വിരമിക്കുന്ന വിശ്വാസ് മേത്തയുടെ ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് ജനുവരിയിലാണ് വി പി ജോയ് സംസ്ഥാന സര്വീസില് തിരിച്ചെത്തിയത്. 2023 ജൂണ് 30 വരെയായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി.

1987-ബാച്ച് ഐഎഎസ് ഓഫീസറായ വി പി ജോയ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റില് ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്ത്തിച്ചു വരികയായിരുന്നു. നാഷണല് അതോറിറ്റി ഓണ് കെമിക്കല് വെപ്പണ്സ് കണ്വെന്ഷന്റെ ചെയര്മാന് ആയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3a2jFuu

Comments

Archive

Contact Form

Send