കൊലയാളി ആനയെ ഗൂഡല്ലുരിൽ മയക്കുവെടി വെച്ച് പിടിച്ചു


ഗൂഡല്ലൂർ> രണ്ടര മാസത്തെ ഉദ്യമത്തിന് ശേഷം പന്തല്ലൂർ താലൂക്കിലെ ചേരമ്പാടി വനമേഖലയിൽ പ്രദേശവാസികൾക്ക് ഭീഷണിയായ കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടി. ഡോക്ടർമാരായ വിജയരാഘവൻ, രാജേഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്.

ഡിസംബർ 12, 14 തീയതികളിൽ ചേരമ്പാടിയിലും കുളപ്പള്ളിയിലും. അച്ഛനും മകനും അടക്കം മൂന്ന് ആളുകളെ ഈ ആന കൊലപ്പെടുത്തിയിരുന്നു.

ഒരുതവണ കോട്ട മലയിൽ വച്ച് മയക്കുവെടി വെച്ചെങ്കിലും ആന മലപ്പുറം ജില്ലയിലെ മുണ്ടേരി വനത്തിലേക്ക് കടന്നു. പിന്നീട് ഒന്നര മാസത്തിനുശേഷം ഫെബ്രുവരി നാലിനാണ് ചേരമ്പാടി ചപ്പും തോട് ഭാഗത്ത് പ്രത്യക്ഷപ്പെട്ടത്.

ഡോക്ടർമാരും 50ൽ പരം വനം വകുപ്പ് ജീവനക്കാരും ആനക്കായി തെരച്ചിൽ നടത്തി. പത്തിന് പുഞ്ചവയലിൽ വെച്ച് ഒരു മയക്കുവെടി വെച്ചെങ്കിലും വിഫലമായി. വെള്ളിയാഴ്ച 10 ലൈൻ വനത്തിൽ വച്ച് രണ്ടു മയക്കുവെടി വെച്ച് പിടി കൂടുകയായിരുന്നു.

ഒരാഴ്ചയിലധികമായി ഈ ഭാഗങ്ങളിൽ ഉള്ള തൊഴിലാളികൾ ജോലിക്ക് പോയിട്ടും, വീടു വിട്ട്ഇറങ്ങിയിട്ടും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qmph8A

Comments

Archive

Contact Form

Send