ശബരിമല വികസനത്തിന് തുരങ്കംവച്ചത് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം> ശബരിമല വികസനത്തെ തുരങ്കംവച്ചത് ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് കേരള സ്റ്റേറ്റ് ദേവസ്വം പെന്ഷനേഴ്സ് കോണ്ഫെഡറേഷന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില് പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ പേരില് ചെന്നിത്തലയും ഉമ്മന്ചാണ്ടിയും ശബരിമലയുടെ പേര് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്.

കേന്ദ്രത്തില് യുപിഎ സര്ക്കാരും കേരളത്തില് യുഡിഎഫ് സര്ക്കാരും ഒരുമിച്ച് ഭരണം നടത്തിയ കാലത്ത് സംസ്ഥാനത്തുനിന്ന് എ കെ ആന്റണി, കെ സി വേണുഗോപാല് ഉള്പ്പെടെ എട്ടു കേന്ദ്രമന്ത്രിമാര് ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്തിട്ടില്ല. ഉമ്മന്ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് അങ്കമാലി-- എരുമേലി ശബരി റെയില്പാത ഇല്ലാതാക്കിയത്. ആ സമീപനമല്ല പിണറായി സര്ക്കാര് സ്വീകരിച്ചത്. ശബരിമല വരുമാനം കുറഞ്ഞപ്പോള് ദൈനംദിന പ്രവര്ത്തനത്തിന് 100കോടി അനുവദിച്ചു. ഇടത്താവളങ്ങളുടെ വികസനത്തിന് 145കോടി, ശബരിമലയിലേക്കുള്ള മികച്ച റോഡുണ്ടാക്കാന് 739കോടി എന്നിങ്ങനെ അനുവദിച്ചു.

22.55കോടി ചെലവഴിച്ച് അന്നദാന മണ്ഡപം നിര്മിച്ച് ഭക്തര്ക്ക് സമര്പ്പിച്ചു. 2021ലെ ബജറ്റില് ശബരി റെയില്വേക്ക് 2000കോടിയും ദേവസ്വം ഗ്രാന്റായി 80 ലക്ഷമെന്നത് 10കോടിയായും വര്ധിപ്പിച്ചു. ബിജെപിയുടെയും കോണ്ഗ്രസിന്റെയും വോട്ട് പിടിത്തത്തിന് ശബരിമലയെ ദുരുപയോഗപ്പെടുത്തരുതെന്നും കോണ്ഫെഡറേഷന് പ്രസിഡന്റ് ആര് ഷാജിശര്മ്മയും ജനറല് സെക്രട്ടറി ആനയറ ചന്ദ്രനും പ്രസ്താവനയില് ആവശ്യപ്പെട്ടു



Credits Kerala || Deshabhimani ​Online ​News https://ift.tt/39WWfGY

Comments

Archive

Contact Form

Send